Trending

മാസപ്പടി കേസ് നിയമത്തിന്റെ വഴിക്ക് പോട്ടെ; മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തീരുമാനിക്കുമെന്ന് കെ മുരളീധരൻ

കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് കേസ് നിയമത്തിന്റെ വഴിക്ക് പോട്ടെയെന്ന് മന്ത്രി കെ മുരളീധരൻ. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തീരുമാനിക്കും. സർക്കാർ നിയമത്തിന് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു. തിരഞ്ഞെടുപ്പിൽ പലരും പല സംഭാവന നൽകും, അത് കൈക്കൂലി അല്ല. അതും ഇതുമായി കൂട്ടിക്കുഴക്കേണ്ട. റിട്ടേൺ ആയി ഇ ഡി പരാതി നൽകിയാൽ സർക്കാരിന് പരിശോധിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചെയ്യാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ പേര് പറഞ്ഞു പണം വാങ്ങുന്നത് അഴിമതിയാണ്. പിണറായി വിജയൻ മുഖ്യധാരയിൽ നിന്നും മാറിയാൽ എം എ ബേബി ഉൾപ്പെടെയുള്ളവർ ആ സ്ഥാനത്തേക്ക് എത്തും. അതുകൊണ്ടാണ് റിയാസ് വിദേശത്ത് ഫ്യൂച്ചർ ബിസിനസ് തീരുമാനിക്കുന്നത്. അതിന് റിയാസിനെ കുറ്റം പറയാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ എം ഷാജിയുടെ കാർ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ആരെങ്കിലും പറയുന്നത് കേട്ട് പ്രതികരിക്കാൻ കഴിയില്ല. മന്ത്രി എന്ന നിലയിൽ വിദേശ പര്യടനം നടത്തുന്നതിന് സർക്കാർ അനുമതി വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!