കൈത്തറി വസ്ത്രങ്ങളുടെ പ്രചരണാര്‍ത്ഥം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ചിത്രരചനാ മത്സരം സെപ്തംബര്‍ 29 ന് രാവിലെ ഒന്‍പത് മണി മുതല്‍ കണ്ടംകുളം ജൂബിലി ഹാളില്‍ നടത്തും. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുളളവര്‍ www.handloompaintingkkd.ml എന്ന വെബ്‌സൈറ്റില്‍ സെപ്തംബര്‍ 24 നകം പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം -0495 2766563, താലൂക്ക് വ്യവസായ ഓഫീസ്, കോഴിക്കോട് – 0495 2766036, താലൂക്ക് വ്യവസായ ഓഫീസ്, വടകര-0496 2515166 എന്നീ നമ്പറുകളിലും കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസിലും ലഭിക്കും.
സംരംഭകത്വ പരിശീലന പരിപാടി
ഭക്ഷ്യസംസ്‌കരണ മേഖലയില്‍ സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുളള 18 നും 45 നും ഇടയില്‍ പ്രായവും പത്താംക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുമുളള യുവതീയുവാക്കള്‍ക്കായി കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റേയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റിന്റേയും ആഭിമുഖ്യത്തില്‍ 20 ദിവസത്തെ സംരംഭകത്വ പരിശീലനം (ടെക്‌നോളജി മാനേജ്‌മെന്റ് ഡവലപ്‌മെന്റ് പ്രോഗ്രാം TMDP) നടത്തും. ഭക്ഷ്യസംസ്‌കരണ മേഖലയില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുളളവര്‍ സെപ്തംബര്‍ 27 നകം വെളളയില്‍ ഗാന്ധിറോഡിലുളള കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പേര്് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0495 2765770, 2766563.

