Local

പാലക്കാട് കടൽ കുതിരയെ കൈവശം വച്ച യുവാവ് പിടിയിൽ

പാലക്കാട് കടൽ കുതിരയുമായി യുവാവ് വനം വകുപ്പിന്റെ പിടിയിൽ. ചെന്നൈ സ്വദേശി എഴിൽ സത്യയാണ് പിടിയിലായത്.പാലക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ് യുവാവിനെ പിടികൂടിയത്. കടൽ കുതിരകളെ ഒരു ബോക്‌സിലിട്ട് കവറിലാക്കിയ നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് വനം വകുപ്പിന്റെ വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് കടൽ കുതിരകളുമായി യുവാവ് പിടിയിലാകുന്നത്.

വംശനാശ ഭീഷണി നേരിടുന്ന കടൽജീവിയാണ് കടൽകുതിര. 35 സെന്റിമീറ്റർ വരെ വലുപ്പം വയ്ക്കുന്ന ഇവയുടെ ആൺ വർഗ്ഗമാണ് പ്രസവിക്കുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന കടൽക്കുതിരകളെ മരുന്നു നിർമാണത്തിനും, ലഹരിക്കുമായാണ് ഉപയോഗിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!