തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ ലൈസെൻസ് റദ്ദുചെയ്യില്ല. കേസിൽ തെളിവുകൾ നൽകാൻ പോലീസ് വൈകിയ സാഹചര്യത്തിൽ ഒറ്റപ്പെട്ട സംഭവമായതിനാല്‍ ലൈസെൻസ് റദ്ദുചെയ്യാൻ കഴിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാട്. പകരം ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.
ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി മോട്ടോര്‍വാഹന വകുപ്പ് ആണ് വൈകിപ്പിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ വഫയില്‍ നിന്നും ശ്രീറാമില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് തയ്യാറാക്കിയിട്ടുണ്ട്.
നേരത്തെ കേസിൽ പൊലീസിന് നിരവധി വീഴ്ചകൾ വന്നുവെന്ന വിമർശനം കോടതിയിൽ നിന്നും തന്നെ കേൾക്കാൻ ഇടയായിരുന്നു. അതിനു പുറമെയാണ് പുതിയ വിവാദവും