National News

ഉത്തരാഖണ്ഡിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചു; പതിനഞ്ചു പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു

ഉത്തരാഖണ്ഡിൽ ചമോലി നഗരത്തിലെ മലിനജല ശുദ്ധീകരണ പ്ലാന്റിന് സമീപത്തെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് 15 പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. മരിച്ചവരിൽ ഒരു പൊലീസുകാരനും മൂന്ന് ഹോം ഗാർഡുകളും ഉൾപ്പെടുന്നു. നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അളകനന്ദ നദിക്ക് സമീപമായിരുന്നു അപകടം. മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.

നമാമി ഗംഗ പദ്ധതിയുടെ സ്ഥലത്താണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. നമാമി ഗംഗ പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ചമോലി എസ്പി പർമേന്ദ്ര ഡോവൽ അറിയിച്ചു. അപകടത്തിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!