രാജ്യത്ത് മാറ്റമില്ലാതെ കോവിഡ് രോഗബാധ ദിനംപ്രതി വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,902 പേര്‍ക്ക് കൂടി രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 10,77,618 ആയി. 543 പേരാമ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 26,816 ആയി. 3,73,379 പേര് നിലവില്‍ ചികിത്സയിലാണ്. ഇതുവരെ 6,77,423 പേര് രോഗമുക്തരായി.
രോഗവ്യാപനം ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം മൂന്നു ലക്ഷം കടന്നു. 3,00,937 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 11,596 പേര് മരിച്ചു. രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടില്‍ ഇതുവരെ 1,65,714 കേസുകളും 2,403 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 1,21,582 ആയി. ഇതുവരെ 3,597 പേര് മരിച്ചു.

