Local

ജില്ലയില്‍ ആറ് പോസിറ്റീവ് കേസുകള്‍ കൂടി; നാല് പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് (19.06.20) ആറ് കോവിഡ്  പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ  മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. നാല് പേര്‍ രോഗമുക്തരായി. പോസിറ്റീവായവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും (കുവൈത്ത്-2, സൗദി-1) മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും (ബാംഗ്ലൂര്‍-2, മുംബൈ-1) വന്നവരാണ്.

പോസിറ്റീവായവര്‍:

1 & 2. നന്മണ്ട  സ്വദേശികളായ രണ്ട് പേര്‍ (33, 49 വയസ്സ്) –   ജൂണ്‍ 17 ന് ബാംഗ്ലൂരില്‍ നിന്നു കാര്‍ മാര്‍ഗം നാട്ടിലെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍  സ്രവപരിശോധന നടത്തി പോസിറ്റീവ് ആയി.

3. കിഴക്കോത്ത് സ്വദേശി (29)- ജൂണ്‍ 17 ന് കുവൈത്തില്‍ നിന്നു കരിപ്പൂരിലെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയതിനാല്‍ അവിടെ ചികിത്സയിലാണ്.

4. കടലുണ്ടി സ്വദേശി (29) – ജൂണ്‍ 15 ന് കുവൈത്തില്‍ നിന്ന് കൊച്ചിയില്‍ എത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട്ടെത്തി, കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 17 നു രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവായി.

5. നന്മണ്ട സ്വദേശിനി (22)-  ജൂണ്‍ 17 ന് മുംബൈയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം കോഴിക്കോട്ട് എത്തി. മെഡിക്കല്‍ കോളേജില്‍  സ്രവപരിശോധന നടത്തി പോസിറ്റീവായി.  ചികിത്സയ്ക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

6. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി (57)- ജൂണ്‍ 11 ന് സൗദിയില്‍ നിന്ന് കണ്ണൂരിലെത്തി, ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 16 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവായി.

ആറ് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.

രോഗമുക്തി നേടിയവര്‍:

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എയര്‍ഇന്ത്യ ജീവനക്കാരി (24), എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന പേരാമ്പ്ര സ്വദേശി (22), ചേളന്നൂര്‍ സ്വദേശി (31), മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചേളന്നൂര്‍ സ്വദേശി (56).

ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 184 ഉം രോഗമുക്തി നേടിയവര്‍ 80 ഉം ആയി. ചികിത്സക്കിടെ ഒരാള്‍ മരിച്ചു. ഇപ്പോള്‍ 103 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്.  36 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 61 പേര്‍  ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 3 പേര്‍ കണ്ണൂരിലും 2 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും  ചികിത്സയിലാണ്. കൂടാതെ മൂന്ന് കണ്ണൂര്‍ സ്വദേശികളും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലുണ്ട്.

ഇന്ന് 235 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 9941 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 9690 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 9476 എണ്ണം നെഗറ്റീവ് ആണ്. 251 പേരുടെ പരിശോധനാ ഫലം ലഭിക്കാന്‍ ബാക്കിയുണ്ട്.

കോവിഡ് 19:
പുതുതായി 1390 പേര്‍ നിരീക്ഷണത്തില്‍
 

കോഴിക്കോട് ജില്ലയില്‍ ഇന്ന് (19.06.20) പുതുതായി വന്ന 1390 പേര്‍ ഉള്‍പ്പെടെ 12713 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 40479 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 22 പേര്‍ ഉള്‍പ്പെടെ 207 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 134 പേര്‍ മെഡിക്കല്‍ കോളേജിലും 73 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 39 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് വന്ന 996 പേര്‍ ഉള്‍പ്പെടെ ആകെ 5077 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. 354 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 4645 പേര്‍ വീടുകളിലും 78 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 95 പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 2928 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 12 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. 452 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. 2307 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 7373 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!