മഹാരാഷ്ട്രയിലെ അതിഥി തൊഴിലാളികളുമായി പോയ ബസ് മറിഞ്ഞ് നാലു പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ യവാത്മല്‍ ജില്ലയില്‍ ഉണ്ടായ അപകടത്തില്‍ മൂന്നു അതിഥി തൊഴിലാളികളും ബസ് ഡ്രൈവറുമാണ് മരിച്ചത്. 22 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
ശ്രമിക് പ്രത്യേക ട്രെയിനില്‍ ജാര്‍ഖണ്ഡിലേക്ക് പോകാനായി നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് അതിഥി തൊഴിലാളികളുമായി പോകുകയായിരുന്ന ബസാണ് മറിഞ്ഞത്. പുലര്‍ച്ചെ 3.30 നാണ് സംഭവം. പരിക്കേറ്റ 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഉത്തര്‍പ്രദേശില്‍ അതിഥി തൊഴിലാളികളുമായി പോയ ലോറി മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ മരിച്ചിരുന്നു.