Trending

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ടീം വികസിത കേരളവുമായി ബിജെപി

ടീം വികസിത കേരള യാത്രയുമായി രാജീവ് ചന്ദ്രശേഖർ. തിങ്കളാഴ്ച മുതൽ മെയ് 10 വരെ പാർട്ടിയുടെ 30 സംഘടനാ ജില്ലകളിൽ കൺവെൻഷനുകൾ സംഘടിപ്പിക്കും.സംസ്ഥാനത്തെ 30 സംഘടനാ ജില്ലകളിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 600 ലേറെ ഭാരവാഹികൾക്ക് ടീം വികസിത കേരളം എന്നാണ് പാർട്ടി അധ്യക്ഷൻ നൽകിയ പേര്. ഇതേ പേരിൽ കൺവെൻഷനുകൾ സംഘടിപ്പിക്കുകയാണ് ബി ജെ പി തീരുമാനം. തിങ്കളാഴ്ച തൃശൂർ സിറ്റി, റൂറൽ ജില്ലകളിലാണ് തുടക്കം. മെയ് 10ന് പാലക്കാട് വെസ്റ്റ് ജില്ലാ കൺവെൻഷനോടെ ആദ്യഘട്ടം സമാപിക്കും. 17 ദിവസം നീണ്ടു നിൽക്കുന്ന ഹൈടെക് കൺവെൻഷനാണ് ലക്ഷ്യം. രാവിലെ ജില്ലാ കോർകമ്മിറ്റി യോഗം. പിന്നീട് പഞ്ചായത്ത് തലം മുതലുള്ള ഭാരവാഹികളുടെ പ്രത്യേക കൺവെൻഷൻ. അധ്യക്ഷൻ്റെ പവർ പോയിൻ്റ് പ്രസൻറേഷൻ എന്നിവയാണ് അജണ്ട.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!