
കോഴിക്കോട് എരഞ്ഞിപ്പാലം ഹോളി ക്രോസ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി റാഗിങിന് ഇരയായ സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു .കുറ്റക്കാരായ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ ഷൈനി ജോര്‍ജ്. കൂളിംഗ് ഗ്ലാസ് ധരിച്ചതുമായി ബന്ധപ്പെട്ട് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. വിഷയം ഉടനെ തന്നെ അധ്യാപകര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയിരുന്നുവെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.ഇത്തരം പ്രശ്‌നങ്ങള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോളജില്‍ ആന്റി റാഗിംഗ് സമിതിയും അച്ചടക്ക സമിതിയും സജീവമാണെന്നും പോലീസില്‍ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ടെന്നും പ്രിന്‍സിപ്പാള്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുഹമ്മദ് സിനാന്‍, ഗൗതം എന്നിവരും കണ്ടാലറിയുന്ന മറ്റു നാല് വിദ്യാര്‍ഥികളും ചേര്‍ന്നാണ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് പിന്നിലും വലത് കാലിലും തുടയിലും പരുക്കുണ്ട്.