
സുൽത്താൻബത്തേരി: മുത്തങ്ങ എയ്ഡ് പോസ്റ്റിന് സമീപം പൊലീസും ലഹരിവിരുദ്ധ സ്ക്വാഡും നടത്തിയ വാഹനപരിശോധനയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. കോഴിക്കോട് ബേപ്പൂർ അയനിക്കൻ ആദ്യത്യൻ (26) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 49.78 ഗ്രാം എം ഡി എം എയാണ് കണ്ടെടുത്തത്. മോട്ടോർ സൈക്കിളിൻ്റെ ഹെഡ്‌ലൈറ്റിൻ ഒളിപ്പിച്ചാണ് ഇയാൾ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത എംഡിഎംഎക്ക് 15 ലക്ഷത്തോളം വിലവരും. ഗുണ്ടൽപേട്ട ഭാഗത്ത് നിന്ന് ബത്തേരി ഭാഗത്തേക്ക് വരികയായിരുന്നു പ്രതി. പ്രതിയുടെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ബത്തേരി സബ് ഇൻസ്പെക്ടർ കെ കെ സോബിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന