Entertainment News

‘ ഇരയല്ല, പോരാളിയാണ് ‘സമൂഹമാധ്യങ്ങൾ കീഴടക്കി ​കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കത്തുകൾ

അക്രമിക്കപ്പെട്ട കന്യാസ്ത്രീക്കും അവർക്കൊപ്പം നിന്ന മറ്റ് കന്യാസ്ത്രീകൾക്കും ഐക്യദാർഢ്യവുമായി മലയാള സിനിമയിലെ സ്ത്രീകൾ അടക്കമുള്ള മലയാളികൾ. പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വന്നത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെ ഇരയ്ക്കൊപ്പം മരണം വരെ നിൽക്കുമെന്ന് പ്രഖ്യാപിച്ച് സിസ്റ്റർ അനുപമയുൾപ്പെടെയുള്ള കന്യാസ്ത്രീകൾ നിലപാട് വ്യക്തമാക്കിയിരുന്നു. കന്യാസ്ത്രീകൾക്ക് പിന്തുണ അറിയിച്ച് സ്വന്തം കൈപ്പടയിൽ കത്തെഴുതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ഇതിൻ്റെ കോപ്പി ഒരു ഇമെയിൽ അഡ്രസിലേക്ക് അയക്കുകയും ചെയ്താണ് എല്ലാവരും വലിയൊരു ക്യാംപെയിൻ്റെ ഭാഗമായി മാറുന്നത്.
withthenuns എന്ന ഹാഷ്ടാഗ് ക്യാംപയിന്റെ ഭാ​ഗമായാണ് കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്വന്തം കൈപ്പടയിലെഴുതിയ കത്തുകൾ പോസ്റ്റ് ചെയ്യുന്നത്. കത്തുകൾ Solidarity2sisters@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കും.

ഗീതു മോഹൻദാസ്, ഇന്ദു വി.എസ്, രഞ്ജിനി ഹരിദാസ്, ദിവ്യ ഗോപിനാഥ്, പാർവതി തിരുവോത്ത് തുടങ്ങിയവരെല്ലാം ഇത്തരത്തിൽ കന്യാസ്ത്രീകളുടെ ഒപ്പമാണ് ഞങ്ങൾ എന്ന് പറയുന്നു, എഴുത്തുകാരി കെആർ മീര, ആക്ടിവിസ്റ്റ് ഐഷ, മാധ്യമപ്രവർത്തക ഷാഹിന കെ.കെ ഉൾപ്പെടെ നിരവധി പേരാണ് ക്യാമ്പെയ്ന്റെ ഭാ​ഗമായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!