കോഴിക്കോട് ഈസ്റ്റ് ഹില്ലിൽ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന ചില്ല് കൂട്ടില്‍ ജീവനുള്ള എലിയെ കണ്ടതിനെ തുടര്‍ന്ന് ബേക്കറി ഭക്ഷ്യ സുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഹോട്ട് ബൻ എന്ന ഹോട്ടൽ ആണ് അടച്ചുപൂട്ടിയത്.
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ പകർത്തിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.കഴിഞ്ഞദിവസം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥികളാണ് ഭക്ഷണം സൂക്ഷിക്കുന്ന റാക്കില്‍ എലി ഓടിക്കളിക്കുന്നത് കണ്ടത്.ഇത് വീഡിയോയില്‍ പകര്‍ത്തുകയും വിദ്യാര്‍ഥികള്‍ ഭക്ഷ്യസുരക്ഷാവകുപ്പിലെ ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തു. . ഇതേത്തുടര്‍ന്ന് ബുധനാഴ്ച വൈകീട്ടോടെ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തി. ഭക്ഷ്യ സുരക്ഷ വകുപ്പ് നടതേത്യ പരിശോധനയിൽ ഹോട്ടലിൽ എലിയുടെ കാഷ്Oവും മൂത്രവും കണ്ടെത്തി.