National News

താഴേത്തട്ടില്‍ കോണ്‍ഗ്രസിനു സംഘടനാ സംവിധാനമില്ല കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നിർണായകം;പി. ചിദംബരം

ബീഹാറിലെ തോല്‍വി; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ചിദംബരം

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പു ഫലവും മറ്റു സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലവും ചൂണ്ടിക്കാണിച്ച് മുതിർന്ന നേതാവ് ചിദംബരം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്ത്.

പാർട്ടി നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ് കബിൽ സിബൽ രംഗത്തെത്തിയതിനു പിന്നാലെയാണ് ചിദംബരവും പ്രസ്താവന നടത്തിയത്. താഴേത്തട്ടില്‍ കോണ്‍ഗ്രസിനു സംഘടനാ സംവിധാനമില്ലെന്ന്‌ കുറ്റപ്പെടുത്തിയ പി. ചിദംബരം കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകുമെന്നും പറഞ്ഞു.

ആവശ്യത്തിലധികം സീറ്റിൽ കോൺഗ്രസ് ബീഹാറിൽ മത്സരിച്ചെങ്കിലും നേട്ടമുണ്ടാക്കാനായില്ല. ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം കൂടുതൽ ആശങ്കപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം, സാമ്പത്തിക മാന്ദ്യം തുടങ്ങിയവയൊന്നും പ്രചാരണത്തിൽ ഉയർത്തിക്കൊണ്ടുവരാൻ സാധിച്ചില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തിസ്ഗഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ കോൺഗ്രസിന് ജയിക്കാനായി. ബിഹാറിൽ ജയിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. എന്തുകൊണ്ട് തോറ്റുവെന്ന് വിശദമായി പഠിക്കണം.സി.പി.ഐ എം.എൽ, എ.ഐ.എം.ഐ.എം പോലുള്ള ചെറിയ പാർട്ടികൾ പോലും അടിത്തട്ടിൽ പ്രവർത്തിക്കുകയും മികച്ച നേട്ടമുണ്ടാക്കുകയും ചെയ്തു. അടിത്തട്ടിൽ കോൺഗ്രസ് പാർട്ടിയെ കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!