പേരാമ്പ്ര: പിക്കപ്പ് വാഹനം താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇന്ന് രാവിലെ 10.30 തോടെ പേരാമ്പ്ര ഉണ്ണിക്കുന്നും ചാലില്‍ വെച്ചായിരുന്നു അപകടം. പിക്കപ്പ് ഡ്രൈവര്‍ മുളിയങ്ങള്‍ കൂടത്തിങ്കല്‍ ഭാസ്ക്കരന്‍(67) ആണ് മരിച്ചത്. വീടുപണിക്കായി എംസാറ്റും കൊണ്ട് പോവുകയായിരുന്ന പിക്കപ്പ് വാന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു.
കുത്തനെയുള്ള ഇറക്കത്തില്‍ നിന്നും നിയന്ത്രണം വിട്ട വാഹനം ഏതാണ്ട് പത്തടി താഴ്ചയിലുള്ള വീടിന്റെ സണ്‍ഷെഡിലേക്ക് പതിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ ഫയര്‍ ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

