National News

റെക്കോർഡ് വാക്‌സിനേഷനെ കുറിച്ചറിഞ്ഞ് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പനി ബാധിച്ചെന്ന് മോദി

രാജ്യത്ത് കഴിഞ്ഞ ദിവസം റെക്കോര്‍ഡ് വാക്‌സിനേഷന്‍ നടന്നതിനെ പ്രകീര്‍ത്തിച്ചും ഈ നേട്ടത്തോടുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാടിനെ വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി.വാക്‌സിനേഷന്‍ നയത്തെ കുറ്റം പറയുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞ ദിവസം രാത്രി 12 മണി കഴിഞ്ഞപ്പോള്‍ മുതല്‍ പനി ബാധിച്ചുവെന്ന് കണ്ടെത്തിയെന്നാണ് പ്രധാനമന്ത്രിയുടെ പരിഹാസം. ഗോവയില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകന്‍ ഡോ. നിതിന്‍ ധുപ്ഡലേയുമായി നടന്ന തല്‍സമയ കൂടിക്കാഴ്ചയില്‍ സംസാരിക്കവേയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

‘വാക്‌സിന്‍ കുത്തിവെക്കുമ്പോള്‍ ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട്. പനിയും തളര്‍ച്ചയുമൊക്കെയാണ് ലക്ഷണങ്ങള്‍. ഞാന്‍ ഒരു ഡോക്ടര്‍ അല്ലാത്തത് കൊണ്ട് എനിക്ക് അതേക്കുറിച്ച് വ്യക്തമായി അറിയില്ല. പക്ഷേ രാത്രി 12 മണി കഴിഞ്ഞപ്പോള്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പനി ബാധിച്ചുവെന്ന് അറിയാന്‍ കഴിഞ്ഞു.. അങ്ങനെ സംഭവിക്കുമോ ?’ – അദ്ദേഹം തമാശ രൂപേണ ഒരു ഡോക്ടറോട് ചോദിച്ചു.

ഗോവയില്‍ ഒന്നാം ഡോസ് നൂറ് ശതമാനം പൂര്‍ത്തിയാക്കിയതിന് അദ്ദേഹം സംസ്ഥാനത്തേയും ആരോഗ്യപ്രവര്‍ത്തകരേയും അഭിനന്ദിക്കുകയും ചെയ്തു. സെപ്റ്റംബര്‍ 17ന് ഇത്രയും അധികം വാക്‌സിന്‍ കുത്തിവെക്കാന്‍ കഴിഞ്ഞത് ദേശീയതലത്തിലും ആഗോളതലത്തിലും കോവിഡ് മഹാമാരിയെ നേരിടുന്നതിനുള്ള രാജ്യത്തിന്റെ ശേഷിയുടെ തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനം. 2.5 കോടി എന്ന റെക്കോര്‍ഡ് വാക്‌സിനേഷന്‍ നിരക്കാണ് രാജ്യം അന്ന് രേഖപ്പെടുത്തിയത്. 27 ലക്ഷത്തോളം വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്ത കര്‍ണാടകയായിരുന്നു ഏറ്റവും മുന്നില്‍.

https://twitter.com/ANI/status/1439101362948562944?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1439101362948562944%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fpolitical-party-complained-of-fever-yesterday-says-modi-after-2-5cr-dose-vaccines-1.6013388
Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!