ഓമശ്ശേരി: ഓമശ്ശേരിയിലെ ശാദി ജ്വല്ലറിയില്‍ തോക്കു ചൂണ്ടി ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ കേസില്‍ കടന്നുകളഞ്ഞ രണ്ട് പ്രതികള്‍ മഹാരാഷ്ട്രയിലേക്ക് കടന്നതായി പോലീസിന് സൂചന ലഭിച്ചു. മോഷ്ടാക്കളുടെ ഫോണ്‍ പോലീസ് പിന്തുടര്‍ന്ന സാഹചര്യത്തിലാണ് പ്രതികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ മഹാരാഷ്ട്രയില്‍ എന്ന് വ്യക്തമാവുകയായിരുന്നു. മുംബൈയിലോ നാഗ്പൂരിലോ ഇവര്‍ തങ്ങാന്‍ ഉള്ള സാധ്യതയും പോലീസ് വിലയിരുത്തുന്നു. ഇവരെ പിടികൂടാനായി പോലീസ് സംഘം ഉടന്‍ മഹാരാഷ്ട്രയിലേക്ക് പുറപ്പെടും.