സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന എക്‌സൈസ് ഡ്രൈവറായ സുനിലാണ് മരിച്ചത്. 28 വയസായിരുന്നു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ച എറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് ഇദ്ദേഹം. ഈ മാസം 12ാം തിയ്യതി രോഗ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. രണ്ട് ശ്വാസകോശങ്ങളും തകരാറിലായതിനെ തുടര്‍ന്ന് 14ാം തിയ്യതിയാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി; മരിച്ചത് 28 കാരനായ കണ്ണൂര്‍ സ്വദേശി

