ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മരണം 12,000 കടന്നു. 24 മണിക്കൂറിനിടെ 12881 പോസിറ്റീവ് കേസുകളും 334 മരണവും റിപ്പോർട്ട് ചെയ്തു. ആകെ രോഗികള്‍ 3.65 ലക്ഷം പിന്നിട്ടു. രോഗമുക്തി നിരക്ക് 52.80 ശതമാനം. 24 മണിക്കൂറിനിടെ 6922 പേർക്ക് ഭേദപ്പെട്ടു. ആകെ രോഗമുക്തര്‍ 1,86,934.
തമിഴ്‌നാട്ടിൽ രോഗികള്‍ അരലക്ഷം കടന്നു. ബുധനാഴ്‌ച 48 മരണം, 2174 രോഗികള്‍. ഒരു ദിവസം ഇത്രയധികം രോഗികള്‍ ആദ്യം. ആകെ മരണം 576, രോഗികള്‍ 50,193. ചെന്നൈയിൽ ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം 2000 കടന്നു. ഡൽഹിയിൽ രോഗികള്‍ 45,000 കടന്നപ്പോൾ ഗുജറാത്തിൽ കാൽലക്ഷം പിന്നിട്ടു. യുപിയിൽ പതിനയ്യായിരം കടന്നു.ബംഗാളിൽ മരണം 500 കടന്നു. രോഗികള്‍ 12,000ത്തിലേറെ.