Trending

ടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം

വയനാട് മേപ്പാടിയിലെ റിസോര്‍ട്ടില്‍ ടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം .തന്റെ മകള്‍ക്കു മാത്രമാണ് അപകടം സംഭവിച്ചതെന്നും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്കില്ലാത്തത് സംശയമുയര്‍ത്തുന്നുവെന്നും ജെസീല പറഞ്ഞു. സുരക്ഷിതമല്ലാത്ത ഹട്ടില്‍ താമസിക്കാന്‍ അനുമതിയുണ്ടായിരുന്നോ എന്നും അവര്‍ ചോദിച്ചു.കഴിഞ്ഞദിവസമാണ് വയനാട് 900 കണ്ടിയിലെ എമറാള്‍ഡ് വെഞ്ചേഴ്സ് എന്ന റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് നിഷ്മ മരിച്ചത്. മരത്തടികള്‍കൊണ്ട് നിര്‍മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നത്. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരംകൂടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, അപകടത്തിന്റെ കാരണം വ്യക്തമായി അറിയണമെന്നും നീതി ലഭിക്കണമെന്നും ജെസീല ആവശ്യപ്പെട്ടു. മകളുടെ കൂടെ പോയവരെക്കുറിച്ച് തനിക്കറിയില്ലെന്നും അവര്‍ക്കാര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.സുരക്ഷിതമല്ലാത്ത ഹട്ടില്‍ താമസം അനുവദിക്കാന്‍ പാടില്ലായിരുന്നു. യാത്രയ്ക്കുശേഷം മൂന്നുതവണ നിഷ്മ വിളിച്ചിരുന്നു. സുഹൃത്തുക്കളോടൊപ്പമാണെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് വിളിച്ചപ്പോള്‍ റേഞ്ച് ഇല്ലായിരുന്നു. വീഡിയോകോളില്‍ സംസാരിച്ചെങ്കിലും എത്രപേര്‍ കൂടെയുണ്ടെന്നു പറഞ്ഞിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിഷ്മയുടെ ഒപ്പമുണ്ടായിരുന്ന മറ്റു 15 പേരെയും റിസോര്‍ട്ട് ഉടമകളെയും ചോദ്യംചെയ്യണമെന്ന് ബന്ധുവായ റിയാസ് ആവശ്യപ്പെട്ടു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!