കോഴിക്കോട് : കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ജനദ്രോഹ നടപടികൾ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് ഫോർവേഡ് ബ്ലോക്ക് സംസ്ഥാന വ്യാപകമായി പ്രക്ഷോപ സമരങ്ങൾ സംഘടിപ്പിച്ചു. ഇതിന്ററെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മറ്റി ജില്ലാ ഹെഡ് പോസ്റ്റോഫീസിൽ പ്രക്ഷോപ സമരം സംഘടിപ്പിച്ചു. ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കമ്മറ്റി അംഗം ദേവദാസ് കുട്ടമ്പൂർ സമരം ഉദ്ഘാടനം ചെയ്തു.
കാർഷിക കടങ്ങൾ എഴുതി തള്ളുക, പ്രവാസികളെയും ഇതര സംസ്ഥാന മലയാളികളെയും നാട്ടിൽ തിരിച്ചെത്തിക്കുക, ക്ഷേമ നിധി കൈപ്പറ്റുന്ന മുഴുവൻ ആളുകൾക്കും പതിനായിരം രൂപ വീതം നൽകണമെന്നുമാണ് ഫോർവേഡ് ബ്ലോക്ക് ആവിശ്യപെടുന്നത്.
പ്രതിഷേധ പരിപാടിയിൽ ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കായക്കൽ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ബഷീർ പുവ്വാട്ടുപറമ്പ് സ്വാഗതം പറഞ്ഞു. യാസർ അറഫാത്ത് ,ഇ എ മുഹമ്മദ് അജ്മൽ എന്നിവർ സംസാരിച്ചു. ആവിശ്യം ഉന്നയിച്ച് ദേശിയ കമ്മറ്റി തയ്യാറാക്കിയ മെമ്മോറാണ്ടം ഹെഡ് പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന് കായക്കൽ അഷറഫും ദേവദാസ് കുട്ടമ്പൂരും ചേർന്ന് നൽകി.

