Local News

മാസ്ക് വിറ്റ് കാരുണ്യം തീർത്ത് ബൈത്തുൽ ഇസ്സ കോളേജ് എൻ എസ് എസ് യൂണിറ്റ്

ബൈത്തുൽ ഇസ്സ ആർട്‌സ് & സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ ഭിന്നശേഷിക്കാരനായ ഓമശ്ശേരി സ്വദേശി ഗഫൂർ എന്ന യുവാവിനെ സഹായിക്കാനുള്ള ധന ശേഖരണാർത്ഥം കോളേജ് ക്യാമ്പസിൽ മാസ്‌ക് വില്പന സ്റ്റാൾ സ്ഥാപിച്ചു. മാസ്ക് വില്പന സ്റ്റാൾ കോളേജ് പ്രിൻസിപ്പാൾ പ്രഫ:എൻ. അബ്ദുറഹമാൻ ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എം എ സിദ്ദീഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സമൂഹത്തിൽ തളർന്നു പോയവരെ ചേർത്തു പിടിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ
ഒരു ദിവസത്തെ മാസ്ക് വിൽപന ചലഞ്ചിലൂടെ പതിനേഴായിരം രൂപ എൻ എസ് എസ് വളണ്ടിയർമാർ സ്വരൂപിച്ച് ഭിന്നശേഷിക്കാരനായ യുവാവിന് നൽകി. വിവിധ ക്യാമ്പസുകളിലും അങ്ങാടികളിലും മാസ്ക് വിൽപന നടത്തിയാണ് ഗഫൂർ
ഉപജീവന മാർഗ്ഗം
കണ്ടെത്തുന്നത്. മാസ്ക് വിൽപനക്ക് എൻ എസ് എസ് വളണ്ടിയർമാരായ വൈശാഖ് , അഭിജിത്ത് , ഹിസാന അസീസ് , മുഹമ്മദ് ഹിഷാം , ജംഷീർ , നാദിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!