Local

ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈവച്ചു പിടിപ്പിക്കും – മന്ത്രി ടി.പി രാമകൃഷ്ണന്‍


സംസ്ഥാനത്ത് ഈ വര്‍ഷം ഒരു കോടി വൃക്ഷത്തൈ വച്ചു പിടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ‘മിഷന്‍ തെളിനീര്‍’ ജില്ലാതല ഉദ്ഘാടനം പെരുവയലില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  ഗ്രാമപഞ്ചായത്തിലെ കറുത്തേടത്ത് പറമ്പുകുളമാണ്  ശുചീകരിച്ചത്. ഓരോ പഞ്ചായത്തിലും വൃക്ഷത്തൈകള്‍ നടുന്ന കാര്യം ആസൂത്രണം ചെയ്യണം.  മുഖ്യപരിഗണന ഫലവൃക്ഷങ്ങള്‍ക്കാണ് നല്‍കുക.  ഓരോ വീടുകളിലും എന്തു മരം വച്ചു പിടിപ്പിക്കണമെന്നത് പഞ്ചായത്ത്, വാര്‍ഡ്,  അയല്‍ക്കൂട്ട തലത്തില്‍ തീരുമാനമെടുക്കണമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ നിരവധി കുളങ്ങള്‍  ശുചീകരിച്ച് ശുദ്ധജലം ഉറപ്പുവരുത്താന്‍ ശ്രമം നടക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം  പദ്ധതികളെല്ലാം വിജയകരമായി മാറുന്നത് ജനങ്ങളുടെ പങ്കാളിത്തം കൊണ്ടാണ്.
പഞ്ചായത്ത് തലത്തില്‍ പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കണം. പുറമ്പോക്ക് ഭൂമി, പഞ്ചായത്ത് കൈവശമുള്ള ഭൂമി, റവന്യൂ ഭൂമി തുടങ്ങിയവയില്‍ ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരത്തോടെ ധാരാളം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് ഒരു പഞ്ചായത്തില്‍ ഒന്നോ രണ്ടോ എന്ന രീതിയില്‍ ജനങ്ങളുടെ പിന്തുണയോടുകൂടി പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കണം. നാടിന്റെ മലിനീകരണം തടയുന്നതിനും ശുദ്ധവായു, ശുദ്ധജലം എന്നിവ ലഭ്യമാക്കുന്നതിനും ഇവ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. ശുദ്ധവായു വില നല്‍കി വാങ്ങേണ്ട ഒരു സാഹചര്യം കേരളത്തില്‍ ഉണ്ടാവാന്‍ പാടില്ല.
ചടങ്ങില്‍ പി.ടി.എ റഹീം എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ജലസംരക്ഷണ സന്ദേശം നല്‍കി. ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു ജല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, ഹരിത കേരളമിഷന്‍, ശുചിത്വമിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഒരു പ്രധാന കുളം ഏറ്റെടുത്ത് ശുചീകരിച്ച് സൗന്ദര്യവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.  
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം നസീബ റായ്, പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈ.വി ശാന്ത, പെരുവയല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജുമൈല കുന്നുമ്മല്‍, സ്ഥിരം സമിതി അംഗം പി കെ ഷറഫുദ്ധീന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി പ്രകാശ്, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എം സൂര്യ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എസ് സിന്ധു  തുടങ്ങിയവര്‍ സംസാരിച്ചു.
കെഎം.സി.ടി പോളിടെക്‌നിക് എന്‍.സി.സി കേഡറ്റുകള്‍, ദേവഗിരി സെന്റ് ജോസഫ് കോളേജ് എന്‍.എന്‍.എസ് വളണ്ടിയേഴ്സ്, സാവിത്രി ദേവി സാബു മെമ്മോറിയല്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, നാട്ടുകാര്‍ ശുചീകരണത്തില്‍ പങ്കാളികളായി. ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്സന്‍മാരായ എ രാജേഷ്, കെ. ഷിബിന്‍, പ്രിയ പി, ജസ്ലിന്‍ പി.കെ., ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ നല2ൂാസര്‍ ബാബു, ഫെമി ടോം, ജ്യോതി എം, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!