ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന പാസ്‌വേഡ് ഏത് ?ലിസ്റ്റ് പുറത്തുവിട്ട് നോര്‍ഡ്പാസ്

0
310

2022ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന പാസ്‌വേഡിന്റെ ലിസ്റ്റ് പുറത്തുവിട്ട് നോര്‍ഡ്പാസ്.പട്ടിക അനുസരിച്ച് ഇന്ത്യയിൽ ഏകദേശം 35 ലക്ഷം പേർ പാസ്‌വേഡായി ‘password’ ഉപയോഗിക്കുന്നുണ്ട്. 75,000 ത്തിലധികം ഇന്ത്യക്കാർ ബിഗ്ബാസ്‌കറ്റ് (Bigbasket) എന്ന വാക്കാണ് പാസ്‌വേഡായി ഉപയോഗിക്കുന്നത്. 123456, 12345678, 123456789, pass@123, 1234567890, anmol123, abcd1234, googledummy എന്നിവയാണ് പട്ടികയിലെ ബാക്കിയുള്ള പാസ്വേഡ്. ചില സിനിമാ കഥാപാത്രങ്ങളുടെ പേരുകള്‍, ആഹാരത്തിന്റെ പേര്, സ്‌പോര്‍ട്ട്‌സ് ടീമുകളുടെ പേരുകള്‍ എന്നിവയും ആളുകള്‍ ഉപയോഗിച്ച് വരികയാണെന്ന് നോര്‍ഡ്പാസ് ഗവേഷണം നടത്തി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.ഏകദേശം 30 രാജ്യങ്ങളോളം ഗവേഷണം നടത്തിയിട്ടാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. guest, vip, 123456 എന്നീ പാസ്‌വേഡുകളും നിരവധി പേർ ഉപയോഗിക്കുന്നുണ്ട്. പല രാജ്യങ്ങളിലും പാസ്വേഡിന്റെ കാര്യത്തിൽ സമാനമായ ട്രെൻഡുകളുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here