National News

നിര്‍മാണത്തിലിരുന്ന ഫ്‌ളൈഓവര്‍ തകര്‍ന്നു വീണ് 14 പേര്‍ക്ക് പരിക്ക്

മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിനു സമീപം നിര്‍മാണത്തിലിരുന്ന ഫ്‌ളൈഓവര്‍ തകര്‍ന്നു വീണ് 14 തൊഴിലാളികൾക്ക് പരിക്ക്. പുലര്‍ച്ചെ 4.30 ഓടെയാണ് അപകടം ഉണ്ടായത്. പോലിസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ എല്ലാവരെയും രക്ഷപ്പെടുത്താനായെന്നും ഗുരുതര പരിക്ക്‌ ആർക്കുമില്ലെന്നും സ്ഥലം സന്ദര്‍ശിച്ച ജില്ലാ പൊലിസ് മേധാവി മഞ്ജുനാഥ് സിങ് പറഞ്ഞു. മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്കാണ് ഫ്‌ളൈഓവറിന്റെ നിര്‍മാണ ചുമതല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!