Trending

യുദ്ധവിരാമത്തിന് യുക്രെയ്ൻ ഡൊണെറ്റ്‌സ്‌ക് റഷ്യയ്ക്ക് വിട്ടുകൊടുക്കണം; പുടിന്റെ ആവശ്യം യുക്രെയ്‌‌നെ അറിയിച്ച് ട്രംപ്; നിരസിച്ച് സെലെൻസ്കി

യുദ്ധവിരാമത്തിന് യുക്രെയ്ൻ ഡൊണെറ്റ്‌സ്‌ക് റഷ്യയ്ക്ക് വിട്ടുകൊടുക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡൊണെറ്റ്‌സ്‌ക് റഷ്യയ്ക്ക് വിട്ടുനൽകാൻ തയാറായാൽ മറ്റു പ്രദേശങ്ങളിലെ മുന്നേറ്റം മരവിപ്പിക്കാൻ തയാറാണെന്ന് പുടിൻ ട്രംപിനെ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പുടിന്റെ ആവശ്യം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി നിരസിച്ചു.

റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ കരാറിന് തയാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. റഷ്യ വൻ ശക്തിയാണെന്നും യുക്രെയ്ൻ അങ്ങനെയല്ലെന്നും ട്രംപ് പറഞ്ഞു. വ്യാവസായിക മേഖലയായ ഡൊണെറ്റ്സ്ക് റഷ്യയ്‌ക്ക് വിട്ടുനൽകാൻ തയാറായാൽ മറ്റു പ്രദേശങ്ങളിലെ മുന്നേറ്റം മരവിപ്പിക്കാൻ തയാറാണെന്ന് പുട്ടിൻ നിലപാട് സ്വീകരിച്ചതായാണ് സൂചന.

യുക്രെയ്‌‌ന്റെ കൂടുതൽ പ്രദേശം വിട്ടുനൽകണമെന്ന് അലാസ്ക ഉച്ചകോടിയിൽ ട്രംപിനോട് പുടിൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഡൊണെറ്റ്‌സ്‌ക് പ്രവിശ്യയുടെ മൂന്നിലൊന്ന് ഭാഗം ഉൾപ്പെടെ യുക്രെയ്ന്റെ അഞ്ചിൽ ഒന്ന് പ്രദേശവും ഇപ്പോൾ റഷ്യയുടെ നിയന്ത്രണത്തിലാണ്. 2014 ലാണ് യുക്രെയ്‌നിലെ വ്യാവസായിക മേഖലയായ ഡൊണെറ്റ്‌സ്‌കിൽ റഷ്യ അധിനിവേശം ആരംഭിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!