National News

പാചകവാതക വിലയിൽ വർദ്ധനവ് ; ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ കൂട്ടി

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയാണ് കൂട്ടിയിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടര്‍ വില 866 രൂപ 50 പൈസയായി ഉയര്‍ന്നു.

വാണിജ്യ സിലിണ്ടറിന് വില കുറച്ചിട്ടുണ്ട്. നാലു രൂപയാണ് കുറച്ചത്. ഇതനുസരിച്ച് വാണിജ്യ സിലിണ്ടറിറിന്റെ പുതിയ വില 1619 രൂപയായി.

കഴിഞ്ഞമാസം ആദ്യവും ഗാര്‍ഹിക സിലിണ്ടര്‍ വില 25 രൂപ 50 പൈസ വര്‍ധിപ്പിച്ചിരുന്നു. മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞമാസം കൂട്ടിയത്.

ഇതിന് മുമ്പ് ഫെബ്രുവരിയില്‍ മൂന്നു തവണയായി 100 രൂപയാണ് സിലിണ്ടറിന് കൂട്ടിയത്. മാര്‍ച്ചിലും 25 രൂപ വര്‍ധിപ്പിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!