News

പഴയ ബസ് രൂപകല്‍പ്പന ചെയ്തു; ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ ശീതീകരിച്ച എ.സി ബസ്സുമായി കെഎസ്ആര്‍ടിസി

എസി, കിടക്കകള്‍, മൊബൈല്‍ ചാര്‍ജര്‍, ടൈനിങ് ടേബിള്‍, വാട്ടര്‍ പ്യൂരിഫയര്‍, വാഷ് ബേസ്…. ഒരു കെഎസ്ആര്‍ടിസി ബസ്സില്‍ ഒരുക്കിയ സൗകര്യങ്ങളാണിവ.

കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് വിശ്രമിക്കാനായി പണിതീര്‍ത്ത ശീതീകരിച്ച സ്ലീപ്പര്‍ ബസിലെ സൗകര്യങ്ങള്‍ ഒരു സ്ലീപ്പര്‍ ട്രെയിനിലോളം വരും. റീ യൂസ് ചെയ്യാന്‍ കഴിയുന്ന പഴയ ബസ്സ് രൂപകല്‍പ്പന ചെയ്ത് നടക്കാവ് കെഎസ്ആര്‍ടിസി റീജിണല്‍ വര്‍ക്ക് ഷോപ്പില്‍ വെച്ച് നിര്‍മിച്ചെടുത്തതാണീ ബസ്സ്. വെളുപ്പും നീലയും പെയിന്റടിച്ച ഈ ബസ്സിന്റെ ഉള്‍ഭാഗം വലിയ സൗകര്യങ്ങളോട് കൂടിയാണ് നിര്‍മിച്ചത്. എസിയടക്കം വിശ്രമിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

16 പേര്‍ക്കാണ് ഒരു ബസ്സില്‍ വിശ്രമിക്കാനുള്ള സൗകര്യം ഉണ്ട്. ഇത്രയും ബെഡുകളുമുണ്ട്. കെഎസ്ആര്‍ടിസി വടക്കന്‍ മേഖലയുടെ കീഴില്‍ തയ്യാറാക്കിയ ബസ്സ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലാണ് ആദ്യം പ്രവര്‍ത്തിക്കുക.

KSRTC MD ശ്രീ. ബിജു പ്രഭാകറാണ് തികച്ചും നൂതനമായ ഈ ആശയം മുന്നോട്ടു വെച്ചത്. കോഴിക്കോട് ഡിപ്പോയില്‍ വെച്ച് വീഡിയോ കോണ്‍ഫര്‍ന്‍സ് വഴി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ബസ്സിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!