Kerala kerala Local

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ബഡ്‌സ് സ്‌കൂള്‍ എം.എല്‍.എ പി.ടി എ റഹീം ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ബഡ്‌സ് സ്‌കൂള്‍ എം.എല്‍.എ പി.ടി എ റഹീം ഉദ്ഘാടനം ചെയ്തു. നിലവിലുള്ള ഭരണസമിതിയുടെ നിരന്തരമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 15 സെന്റ് സ്ഥലം പിലാശ്ശേരിയില്‍ ലഭ്യമാക്കുകയും മുന്‍ രാജ്യസഭ എം.പി എളമരം കരീം, എം പി ഫണ്ടില്‍ നിന്ന്അനുവദിച്ച 76.5 ലക്ഷം രൂപ ഉപയോഗിച്ചുകൊണ്ട് സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം നടന്നുവരുന്നു. കുന്നമംഗലം ഗ്രാമപഞ്ചായത്തിലെയും പരിസരപ്രദേശങ്ങളിലെയും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഈ സ്‌കൂള്‍ വളരെയധികം ഉപയോഗപ്പെടും.കുടുംബശ്രീ ജില്ലാ മിഷനില്‍ ഗ്രാമപഞ്ചായത്ത് സമര്‍പ്പിച്ച പദ്ധതി പ്രകാരം 5.7 ലക്ഷം രൂപ സ്‌കൂള്‍ പ്രവര്‍ത്തനത്തിന് ആദ്യഘട്ടം എന്ന നിലയില്‍ അനുവദിക്കുകയുണ്ടായി.
ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും ഏറെക്കാലത്തെ പ്രതീക്ഷയാണ് സ്‌കൂള്‍ ആരംഭിച്ചതോടെ സഫലമായത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍കുന്നുമ്മല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ തിരുവലത്ത്, ചെയര്‍പേഴ്‌സണ്‍മാരായ ശബ്‌ന റഷീദ്,പ്രീതി യു.സി, ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിയോലാല്‍,ബ്ലോക്ക് മെമ്പര്‍മാരായ ബാബു നെല്ലുളി , ടി.പി.മാധവന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജിഷ ,ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ഹരിത ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുഭാഷ്,സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുലൈഖ എന്നിവര്‍ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.അനില്‍കുമാര്‍ സ്വാഗതവും, സെക്രട്ടറി ഇന്ദു നന്ദിയും പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!