തിരുവനന്തപുരം: രണ്ട് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു. നിയന്ത്രിത മേഖലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ പൊലീസുകാർക്കാണ് കോവിഡ് സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. താൽക്കാലികമായാണ് ആസ്ഥാനം അടച്ചിരിക്കുന്നത്.
എല്ലാ ജില്ലകളിലും പൊലീസിന് മാത്രം ക്വാറന്റീൻ കേന്ദ്രങ്ങൾ തുടങ്ങുമെന്നും ഭക്ഷണം എത്തിക്കാനുള്ള സജീകരണങ്ങൾ തയ്യാറാക്കുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതെ സമയം ഇന്നലത്തെ പത്ര സമ്മേളനത്തിൽ ഇത്രയും മുൻ കരുതൽ എടുത്തിട്ടും ഉദ്യോഗസ്ഥർക്ക് കോവിഡ് പടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചിരുന്നു