കുന്ദമംഗലം: ഗ്രാമ പഞ്ചായത്തിലെ വാർഡ് 11 ആം വാർഡിൽ അഡ്വ:പി ടി എ റഹീംഎം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ 39 ലക്ഷം രൂപ അനുവദിച്ച പാണ്ടിവയൽ – പെരുവഴിക്കടവ് റോഡിന്റെ നിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവന്റെ അധ്യക്ഷതയിൽ പി ടി എ റഹീംഎം എൽ എ നിർവ്വഹിച്ചു .
വാർഡ് മെമ്പർ എം എം സുധിഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ, ബ്ലോക്ക് മെമ്പർ എം സുഷമ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് KP കോയ ,പഞ്ചായത്ത് വികസന ചെയർപേഴ്സൺ ആശിഫ റഷീദ്, പി പവിത്രൻ , പി ജൂണാർ, പ്രബീഷ് പുത്തലത്ത് ,നിധിൻ നാഥ്, ബാലൻ മാങ്കുടി തുടങ്ങിയവർ സംസാരിച്ചു.

