ഇന്ത്യയില്‍ കോവിഡ് മരണം കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ വന്ന കണക്കുകളിൽ 1965 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 11,882 ആയി ഉയര്‍ന്നു. ഇതാദ്യമായാണ് ഒരു ദിവസം രാജ്യത്ത് 400ന് മുകളില്‍ മരണനിരക്ക് ഉയരുന്നത് .
മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ച 1328 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെയാണു മരണ നിരക്ക് കുത്തനെ കൂടിയത്. രാജ്യത്തെ സാഹചര്യം ഏറെ ആശങ്ക ജനകമായി തുടരുന്നു എന്നതാണ് പുറത്ത് വരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.
മഹാരാഷ്ട്രയിൽ ആകെ മരണം 5537 ആയി. കോവിഡിനു ചികിത്സയിലിരിക്കെ വിവിധ കാരണങ്ങളാൽ മരിച്ചവരെക്കൂടി ഉൾപ്പെടുത്തണമെന്ന ഐസിഎംആർ മാനദണ്ഡപ്രകാരമാണ് മഹാരാഷ്ട്രയിൽ മരണം ഇത്തരത്തിൽ വർധിക്കാൻ കാരണം . മുംബൈയിൽ 862 പേർ മരിച്ചതായും കണക്കുകൾ പറയുന്നു.