information News

അറിയിപ്പുകൾ

പഞ്ചായത്ത് വകുപ്പ് വകുപ്പുതല ക്രൈസിസ് മാനേജ്മെന്റ് ടീം രൂപീകരിച്ചു
കോവിഡ് പ്രതിരോധ പ്രവർത്തന സംവിധാനങ്ങൾ കൂടുതൽ വിപുലമാക്കി ഓരോ രോഗിയിലേയ്ക്കും കൂടുതൽ ശ്രദ്ധ എത്തിക്കാൻ സഹായകമായ രീതിയിൽ ഗ്രാമപഞ്ചായത്ത് തലത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ പിന്തുണനാ സംവിധാനങ്ങൾ ഒരുക്കുന്നതിനുമായി പഞ്ചായത്ത് വകുപ്പിന്റെ കോവിഡ്-19 ജില്ലാതല ക്രൈസിസ് മാനേജ്മെന്റ് ടീം പ്രവർത്തനമാരംഭിച്ചു.
ജില്ലാതല ക്രൈസിസ് മാനേജ്മെന്റ് ടീമുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അവർക്ക് ആവശ്യമായ പിന്തുണനാ സംവിധാനങ്ങൾ ഒരുക്കുന്നതിനും അതുവഴി കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനങ്ങളിൽ സമയബന്ധിതമായി ഇടപെടൽ നടത്തി രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനുമായി വകുപ്പുതല ക്രൈസിസ് മാനേജ്മെന്റ് ടീം രൂപീകരിച്ചു.
പഞ്ചായത്ത് ഡയറക്ടർ ചെയർപേഴ്സണും, പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ കൺവീനറും, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ (ഭരണം) ജോയിന്റ് ഡയറക്ടർ (വികസനം) എന്നിവർ ജോയിന്റ് കൺവീനർമാരുമാണ്. ജില്ലകളിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ അംഗങ്ങളായ വകുപ്പുതല ക്രൈസിസ് മാനേജ്മെന്റ് ടീം എല്ലാ ദിവസവും യോഗം ചേർന്ന് ഗ്രാമപഞ്ചായത്തുകളുടെ കൊവിഡ് രോഗപ്രതിരോധ നടപടികളും ജില്ലാതല ക്രൈസിസ് മാനേജ്െന്റ് ടീമുകളുടെ പ്രവർത്തനങ്ങളും അവലോകനം ചെയ്ത് തുടർനടപടികൾ സ്വീകരിക്കും.

വിവരാവകാശ കമ്മീഷൻ ഹിയറിംഗുകൾ മാറ്റി
വിവരാവകാശ കമ്മീഷണർ അഡ്വ. രാജീവൻ. എച്ച് മേയ് 17 മുതൽ 31 വരെ ടെലഫോൺ മുഖേന നടത്താനിരുന്ന ഹിയറിംഗുകൾ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

പി.ജി ഡിപ്ലോമ ഇൻ സൈബർ ഫോറെൻസിക്‌സ് ആൻഡ് സെക്യൂരിറ്റി കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനിയറിങ് കോളേജിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി.ജി ഡിപ്ലോമ ഇൻ സൈബർ ഫോറെൻസിക്‌സ് ആൻഡ് സെക്യൂരിറ്റി (6 മാസം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക്/ എം.ടെക്/ എം.സി.എ/ ബി.എസ്‌സി/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ ബി.സി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന വർഷ പരീക്ഷയെഴുതിയിരിക്കുന്നവർക്കും അപേക്ഷിക്കാം. അവസാന സെമസ്റ്റർ/ വർഷം വരെയുള്ള പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റുകൾ കൗൺസിലിംഗ്/ പ്രവേശന തിയതിയിൽ അപേക്ഷകർ ഹാജരാകണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 50 വയസ്സ്. ജനറൽ വിഭാഗത്തിന് 150 രൂപയും സംവരണ വിഭാഗക്കാർക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷാ ഫീസ് ഡി.ഡി ആയോ ഓൺലൈൻ പേയ്‌മെന്റ് മുഖേനയോ നൽകാം. അപേക്ഷ ഫോറം ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റ് www.ihrd.ac.in ൽ നിന്നോ കോളേജ് വെബ്‌സൈറ്റ് www.cek.ac.in ൽ നിന്നോ ഡൗൺലോഡ് ചെയ്യാം. താൽപര്യമുള്ളവർ ജൂൺ 15ന് മുൻപ് പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ് കല്ലൂപ്പാറ, കടമാങ്കുളം.പി.ഒ, കല്ലൂപ്പാറ, തിരുവല്ല- 689583 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9447402630, 0469-2677890, 2678983, 8547005034, വെബ്‌സൈറ്റ്: www.ihrd.ac.in, www.cek.ac.in.

റേഷൻ വിതരണം: പരാതികൾ ഭക്ഷ്യ കമ്മീഷൻ നൽകാം
സംസ്ഥാനത്തെ റേഷൻ ഉപഭോക്താക്കൾക്ക് റേഷൻ വിതരണം/ ഭക്ഷ്യ കിറ്റ് വിതരണം എന്നിവ സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ജില്ലകളുടെ ചുമതലയുള്ള സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗങ്ങൾക്ക് ഫോൺ മുഖേന നൽകാം.
അംഗങ്ങളുടെ പേര്, നമ്പർ, ജില്ലകൾ ചുവടെ:
കെ. ദിലീപ് കുമാർ (9447303611)-(തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ഇടുക്കി), പി.വസന്തം (9048721616)- (കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ), കെ. രമേശൻ (9961416055)- (പാലക്കാട്, തൃശൂർ, മലപ്പുറം, എറണാകുളം), എം. വിജയലക്ഷ്മി (9605238263)-(കാസർഗോഡ്, വയനാട്).

പ്രത്യാശ പദ്ധതി: എൻ.ജി.ഒകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
സാമൂഹ്യനീതി വകുപ്പ് നേരിട്ട് നടത്തുന്നതും എൻ.ജി.ഒകൾ മുഖേന നടത്തുന്നതുമായ ക്ഷേമ സ്ഥാപനങ്ങളിലെ അന്യസംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്ത് എത്തിക്കുന്ന പ്രത്യാശ പദ്ധതി തിരുവനന്തപുരം മേഖലയിൽ നടപ്പാക്കുന്നതിന് അനുയോജ്യരായ സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സാമൂഹ്യനീതി ഡയറക്ടർ, വികാസ്ഭവൻ, അഞ്ചാംനില, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ മേയ് 31നകം നിശ്ചിത പ്രൊഫോർമ പ്രകാരം ലഭ്യമാക്കണം. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ ഉൾപ്പെടുത്തണം. രണ്ട് പകർപ്പുകളിൽ ഒരെണ്ണം ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് സമർപ്പിക്കണം. അപേക്ഷയുടെ പുറം കവറിൽ Application for Prathyasa Project എന്ന് രേഖപ്പെടുത്തിയിരിക്കണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!