കൊറോണക്കെതിരിലുള്ള വാക്സിൻ സ്വീകരിക്കുന്നത് മൂലം നോമ്പ് മുറിയുകയില്ലെന്ന് ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. അദ്ദേഹം ഇന്ന് വാക്സിനെടുത്തു. വാക്സിനെടുക്കുന്നവർ ഡോക്ടർമാരുടെ നിർദ്ദേശം കർശനമായി പാലിക്കണം. വാക്സിൻ മൂലം ആരോഗ്യ പ്രശ്നങ്ങളുള്ളവരും ധാരാളമായി വെള്ളം കുടിക്കണമെന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളവരും നോമ്പുപേക്ഷിച്ച് പിന്നീട് നോറ്റ് വീട്ടിയാൽ മതി. കാരണം ഇതെല്ലാം രോഗ ചികിത്സയുടെ ഭാഗമാണ്. മക്ക, മദീന മസ്ജിദുകളിലെയും ലോക ഇസ്ലാമിക പണ്ഡിത സഭകളിലെയും പ്രമുഖ മുഫ്തിമാരും പണ്ഡിതൻമാരും ഇപ്രകാരം ഫത് വ നൽകിയിട്ടുണ്ടെന്നും അതിനാൽ റംസാൻ മാസത്തിൽ വാക്സിനെടുക്കുന്നവർ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

