യുവതിയെ കൊന്ന് ഹൃദയം മുറിച്ചെടുത്ത് കിഴങ്ങ് ചേർത്ത് കറിവച്ചു, നാൽപ്പത്തിനാലുകാരന് ജീവപര്യന്തം

0
126

ലൊസാഞ്ചലസ്: ബന്ധുവിനെയും നാലുവയസുകാരിയെയും യുവതിയെയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ നാൽപ്പത്തിനാലുകാരന് ജീവപര്യന്തം. ഓക്‌ലഹോമ സ്വദേശിയായ ലോറന്‍സ് പോള്‍ ആന്‍ഡേഴ്സണെയാണു കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്.

2021ലാണ് ഇയാള്‍ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യം നടത്തിയത്. ആൻഡ്രിയ ബ്ലാന്‍കെന്‍ഷിപ്പ് (41) എന്ന യുവതിയെ കൊലപ്പെടുത്തിയ ലോറന്‍സ്, യുവതിയുടെ ഹൃദയം മുറിച്ചെടുത്ത് അതുമായി ബന്ധുവിന്റെ വീട്ടിലെത്തി ഉരുളക്കിഴങ്ങു ചേർത്തു പാകം ചെയ്തു കഴിച്ചതയാണ് റിപ്പോർട്ട്.

കറിവച്ചത് ബന്ധു ലിയോൺ പൈ(67)ക്കും ഭാര്യ ഡെല്‍സിക്കും നല്‍കാൻ ശ്രമിച്ചെന്നും ഇതിനു ശേഷം ലിയോണിനെയും അദ്ദേഹത്തിന്റെ നാല് വയസുകാരിയായ കൊച്ചുമകള്‍ കേയസ് യേറ്റ്സിനെയും വകവരുത്തിയെന്നുമാണ് കുറ്റം. മയക്കുമരുന്ന് കേസില്‍ പിടിയിലായ ലോറന്‍സിനെ 2017ല്‍ കോടതി 20 വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here