മോഷ്ടിച്ച ബൈക്കുമായി കടക്കുമ്പോൾ അപകടം, ആശുപത്രിയിൽ നിന്ന് മുങ്ങിയ പ്രതിപിടിയിൽ

0
248

കോഴിക്കോട് : മോഷ്ടിച്ച ബൈക്കുമായി അപകടത്തിൽപെട്ട് ആശുപത്രിയിലാവുകയും ചികിത്സയ്ക്കിടെ മുങ്ങുകയും ചെയ്ത പ്രതിയെ ഒരു മാസത്തിന് ശേഷം ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി കരീറ്റിപറമ്പ് പുത്തൻപുരക്കൽ ഹബീബ് റഹ്മാനെ(34) ആണ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 16 ന് കല്ലായി റോഡ് യമുന ആർക്കേഡിനു സമീപമാണ് ബൈക്ക് മോഷണം നടത്തിയത്. 7 ന് പുലർച്ചെ താമരശ്ശേരി പിസി മുക്കിൽ ബൈക്കിലെത്തി പ്രതിയും സുഹൃത്തും സൂപ്പർ മാർക്കറ്റ് പൊളിച്ച് മോഷണം നടത്തി. പിന്നീട് സമീപത്തു നിന്ന് മറ്റൊരു ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടയിൽ മായനാട് അപകടത്തിൽ പെടുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആശുപത്രിയിൽ നിന്ന് പ്രതി കടന്നു കളഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here