കുന്നമംഗലം : സംഗമം പലിശ രഹിത അയല്‍കൂട്ടായ്മ 16 ഉം 29 ചേര്‍ന്ന് സംഘടിപ്പിച്ച ലഹരി സുരക്ഷ ബോധവല്‍കരണ ക്ലാസ്സ് സംഗമം വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് ഇ.പി.ഉമര്‍ ഉദ്ഘാടനം ചെയ്തു. എ.കെ. സുലൈമാന്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് വകുപ്പില്‍ നിന്ന് ഷഫീഖ് അലി, അനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ശിവദാസന്റെ നേതൃത്വത്തിലുള്ള നാടന്‍ പാട്ട് സംഘവും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ മുനീര്‍, അനില്‍കുമാര്‍ തുടങ്ങിയവര്‍ വിവിധ വിഷയത്തില്‍ ക്ലാസും എടുത്തു. യൂസുഫ് പാറ്റേണ്‍, ത്വാഹിറ പട്ടോത്ത്, ലത്തീഫ് പടാളിയില്‍, സജ്‌ന തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു ഷാനവാസ് സ്വാഗതവും ഷരീഫ് നന്ദിയും പറഞ്ഞു
ലഹരിയെ തൂത്തെറിയൂ യുവത്വത്തെ രക്ഷിക്കൂ; ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

