
പത്ത് ദിവസമായി അമരക്കുനിയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിലായി. ഇന്നലെ രാത്രി 12 മണിയോടെയാണ് തൂപ്രയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. പത്ത് ദിവസങ്ങൾക്ക് ശേഷമാണ് നാട്ടിലിറങ്ങിയ കടുവ കൂട്ടിലാകുന്നത്. അവശനിലയിലുള്ള കടുവയെ ഉടൻ ‘ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനാണ് വനം വകുപ്പ് ആലോചിക്കുന്നത്.ഒട്ടേറെപ്പേരുടെ ‘ ആടുകളെയാണ് പത്തുദിവസത്തിനകം കടുവ കൊന്നത്.കടുവ ആടുകളെമാത്രം ഇരയാക്കുന്നതിനാൽ, ആടിനെ വളർത്തുന്നവർ അവയെ സുരക്ഷിതമാക്കുന്നതിനായി രാത്രി വീടിനകത്താണ് പാർപ്പിച്ചിരുന്നത്. ഏതുനിമിഷവും അക്രമം പ്രതീക്ഷിച്ചാണ് നാട്ടുകാർ കഴിഞ്ഞത്.