Trending

പ്ലസ്‌വൺ പ്രവേശനം: ട്രാൻസ്ഫർ അലോട്ട്‌മെന്റിന് 17 മുതൽ അപേക്ഷിക്കാം

പ്ലസ്‌വൺ പ്രവേശനം: ട്രാൻസ്ഫർ അലോട്ട്‌മെന്റിന് 17 മുതൽ അപേക്ഷിക്കാം


ഒഴിവുള്ള പ്ലസ്‌വൺ സീറ്റുകളിലെ പ്രവേശനത്തിന് ജില്ല/ ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിന് 17 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഇതുവരെ ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിലോ സ്‌പോർട്‌സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിലും ട്രാൻസ്ഫറിന് അപേക്ഷിക്കാം. ജില്ലയ്ക്കകത്തോ/ മറ്റ് ജില്ലയിലേയ്‌ക്കോ സ്‌കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെ സ്‌കൂൾ മാറ്റത്തിനോ അതേ സ്‌കൂളിലെ മറ്റൊരു കോമ്പിനേഷനിലേയ്‌ക്കോ മാറുന്നതിനോ കാൻഡിഡേറ്റ് ലോഗിനിലെ “Apply for School/ Combination Transfer” എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. ജില്ല/ ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള ഓപ്പൺ വേക്കൻസി വിവരങ്ങൾ 17ന് രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും. സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ കാൻഡിഡേറ്റ് ലോഗിനിലൂടെ 17ന് രാവിലെ 10 മുതൽ 18 വൈകിട്ട് നാലു വരെ ഓൺലൈനായി നൽകാം. വിശദാംശങ്ങൾ www.hscap.kerala.gov.in ൽ ലഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്‌സ്. 4037/2020

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!