Trending

ദിവ്യയുടെ ഭാഗത്ത് നിന്നുണ്ടായത് അപക്വമായ നടപടി; സംഭവത്തെ പാർട്ടി കാണുന്നത് ഗൗരവത്തോടെ; ജില്ലാ സെക്രട്ടറി സി.പി ഉദയഭാനു

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ തള്ളി സിപിഎം പത്തനംതിട്ട ജില്ലാനേതൃത്വം. അപക്വമായ നടപടിയാണ് ദിവ്യയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ഗൗരവത്തോടെയാണ് ഈ വിഷയത്തെ പാര്‍ട്ടി കാണുന്നതെന്നും സര്‍ക്കാരും പാര്‍ട്ടിയും അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും ജില്ലാസെക്രട്ടറി സി.പി ഉദയഭാനു വ്യക്തമാക്കി.

കണ്ണൂരില്‍ ഉണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. നവീന്‍ ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടയാളാണ്. പൂര്‍ണമായും ഒരു പാര്‍ട്ടി കുടുംബമാണ് നവീന്റേത്. പ്രവര്‍ത്തനകാലം മുഴുവന്‍ ഇടതുപക്ഷവുമായി സഹകരിച്ചയാളാണ് നവീനും. സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളാണ് അദ്ദേഹം. എല്ലാത്തരത്തിലും കഴിവ് തെളിയിച്ച നേതാവാണ് നവീന്‍. യാത്രയയപ്പിലും മരണത്തിന്റെ അനുശോചനത്തിലും പൊതുവേ ആളുകള്‍ നല്ലത് മാത്രമാണ് പറയാറുള്ളത്. അതാണ് പൊതുവേ കണ്ടുവരുന്ന രീതി. ഈ രണ്ട് സാഹചര്യങ്ങളേയും വിമര്‍ശനപരമായി ആരും ഉപയോഗിക്കാറില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടായ നിലപാട് അപക്വമാണ്. സംസ്ഥാന സെക്രട്ടറിയുമായി സംസാരിച്ചിരുന്നു.നവീന്റെ മരണം സംബന്ധിച്ച് പാര്‍ട്ടിയും സര്‍ക്കാരും അന്വേഷണം നടത്തുമെന്നും ഉദയഭാനു വ്യക്തമാക്കി.

അതേസമയം കണ്ണൂര്‍ ഇരിണാവിലെ പിപി ദിവ്യയുടെ വീടിന് സിപിഎം പ്രവര്‍ത്തകര്‍ സംരക്ഷണമൊരുക്കിയിട്ടുണ്ട്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ബിജെപിയും കോണ്‍ഗ്രസും ദിവ്യയുടെ വീട്ടിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ച പശ്ചാത്തലത്തിലാണ് നടപടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!