ജവഹര്‍ലാല്‍ നെഹ്റു കള്‍ച്ചറല്‍ സൊസൈറ്റി നല്കുന്ന മഹാത്മജി പുരസ്കാരം ലഭിച്ച കുന്ദമംഗലം എഎംഎല്‍പി സ്കൂളിലെ പ്രധാന അധ്യാപിക എന്‍.പി നദീറ ടീച്ചര്‍ക്ക് കുന്ദമംഗലത്ത് പൗരാവതി സ്വീകരണം നല്കി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. എക്സ് എം എല്‍ എ യു സി രാമന്, ഖാലിദ് കിളിമുണ്ട, ബാബു നെല്ലൂളി ,ജയശങ്കര്‍, സിവിസം ജിത്ത്, വത്സന് മഠത്തില്‍,പിടിഎ പ്രസിഡണ്ട് കെകെ ഷമീല്‍, പ്രോഗ്രാം കണ്‍വീനര്‍ ഷാജു, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഫാത്തിമ ജെസ്ലി, ജിജിത്ത് പൈങ്ങോട്ടുപുറം, ബഷീര്‍ പടനിലം എന്നിവര്‍ സംബന്ധിച്ചു.
എന്‍.പി നദീറ ടീച്ചര്‍ക്ക് കുന്ദമംഗലത്ത് പൗരാവതി സ്വീകരണം നല്കി

