National News

യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ ഖേദമില്ലെന്ന് സരവ്ജിത് സിംഗ്.

യുവാവിനെ കൊന്ന് പൊലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ സംഭവത്തില്‍ ഖേദമില്ലെന്ന് സരവ്ജിത് സിംഗ്. കര്‍ഷക സമരങ്ങള്‍ നടക്കുന്ന സിംഗുവില്‍ ഇന്നലെയാണ് യുവാവിനെ കൊന്ന് പൊലീസ് ബാരിക്കേഡില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ തന്നെ സരവ്ജിത് സിംഗിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതിയെ 7 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അതിനാല്‍ 14 ദിവസം റിമാന്റില്‍ വേണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും 7 ദിവസത്തെ റിമെന്റാണ് കോടതി അനുവദിച്ചത്.

കൊലപാതകത്തിന് ശേഷം പ്രതിയായ ഇയാളുടെ ചുറ്റും ആയുധധാരികളായ മറ്റ് നിഹാംഗുകളും മാധ്യമപ്രവര്‍ത്തകരും നില്‍ക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. താങ്കളുടെ പ്രവര്‍ത്തിയില്‍ കുറ്റബോധമുണ്ടോ എന്ന ചോദ്യത്തിന് നിഷേധാര്‍ത്ഥത്തില്‍ തലയാട്ടുന്നതും വീഡിയോയിലുണ്ടായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!