ദര്‍ഘാസ് ക്ഷണിച്ചു
മാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് സ്ഥിതി ചെയ്യുന്ന പഴയ പോലീസ് ക്വാര്‍ട്ടേഴ്‌സുകളായ 11 കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിനായി സെപ്തംബര്‍ 28 ന് രാവിലെ 11 മണിക്ക് മാവൂര്‍ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ ലേലം ചെയ്യും. കെട്ടിടം പരിശോധിക്കണമെങ്കില്‍ സെപ്തംബര്‍ 25 വരെയുള്ള ഏതെങ്കിലും പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ മാവൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ മൂന്‍കൂര്‍ അനുമതിയോടൂകൂടി പരിശോധിക്കാം. ദര്‍ഘാസ് കവറിന് പുറത്ത് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് വക പഴയ ഉപയോഗശൂന്യമായ പോലീസ് ക്വാര്‍ട്ടേഴ്സുകള്‍ ലേലം ചെയ്തു വാങ്ങുന്നതിനുളള ദര്‍ഘാസ് എന്ന രേഖപ്പെടുത്തണം
വ്യക്തിത്വ വികസനത്തില്‍ സൗജന്യ പരിശീലനം
ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമുളള മത്സപരീക്ഷകളില്‍ വിദ്യാര്‍ത്ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക പരിജ്ഞാനം, കരിയര്‍ വികസനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ മേഖലകളില്‍ പരിശീലനം നല്‍കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസത്തെ സൗജന്യ പരിശീലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 1,000 രൂപ സ്‌റ്റൈപെന്റ് ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ മൂന്ന് വര്‍ഷ ഡിപ്ലോമയോ എഞ്ചിനീയറിംഗ് കോഴ്‌സോ പാസ്സായവര്‍ക്കും കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കും അവസരം ലഭിക്കും. പ്രായ പരിധി 18 നും 26നും മദ്ധ്യേ. താല്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സൈബര്‍ശ്രീ സെന്റര്‍, സി ഡിറ്റ്, അംബേദ്കര്‍ ഭവന്‍, മണ്ണന്തല പി.ഒ, തിരുവനന്തപുരം 695015 എന്ന വിലാസത്തിലോ cybersricdit@gmail.com ഇ മെയില്‍ വിലാസത്തിലോ സെപ്തംബര്‍ 27 നകം അപേക്ഷിക്കണം. അപേക്ഷാ ഫോം www.cybersri.org ല്‍ ലഭ്യമാണ്. ഫോണ്‍ 0471 2933944, 9947692219, 944740152
എന്‍സിവിടി ട്രേഡുകളില്‍ വിവിധ കോഴ്സുകള്‍
പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള എലത്തൂര്‍, കുറുവങ്ങാട്, തൂണേരി ഐ.ടി.ഐകളില്‍ എന്‍സിവിടി പാഠ്യപദ്ധതി അനുസരിച്ചിട്ടുള്ള മെട്രിക,് നോണ്‍മെട്രിക് ട്രേഡുകളിലുള്ള വിവിധ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡ്രൈവര്‍ കം മെക്കാനിക്ക് ട്രേഡിന് 18 വയസ്സും മറ്റു കോഴ്സുകള്‍ക്ക് 14 വയസ്സും തികഞ്ഞിരിക്കണം. അപേക്ഷ, എസ്എസ്എല്‍സി, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റുകള്‍ പി.ഡി.എഫ്. ഫയലായി www.scdd.kerala.gov.in എന്ന വെബ്സൈറ്റിലെ ഐ.ടി.ഐ.അഡ്മിഷന്‍ എന്ന ലിങ്കില്‍ അപ് ലോഡ് ചെയ്യണം. അപേക്ഷ ഫോം സൈറ്റില്‍ ലഭിക്കും. അവസാന തിയ്യതി സെപ്തംബര്‍ 20. ഫോണ്‍- 9947895238, 9747609089 , 9497366243
അസിസ്റ്റന്റ് ഗ്രേഡ് 1 താത്കാലിക നിയമനം
കോഴിക്കോട് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്പ്മെന്റിന്റെ എവിക്ടീസിന് സംവരണം ചെയ്യപ്പെട്ട അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത : അംഗീകൃത സര്‍വകാലാശാല ബിരുദം, ബിരുദാനന്തര കമ്പ്യൂട്ടര്‍ ഡിപ്ലോമ (പിജിഡിസിഎ). വയസ്സ് 2021ജനുവരി ഒന്നിന് പരമാവധി 25 വയസ്സ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. സിഡബ്ല്യൂആര്‍ഡിഎം സ്ഥാപിക്കുന്നതിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരും 1983 ജൂലൈ 27ലെ ജി.ഒ (ആര്‍ടി) നം.899/83 എല്‍ബിആര്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരം അര്‍ഹതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ ഇത് സംബന്ധിച്ച് റവന്യൂ അധികാരിയില്‍ നിന്നുള്ള സാക്ഷ്യ പത്രവും പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്തംബര്‍ 23നകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ റീജ്യണല്‍ പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാകണമെന്ന് ഡിവിഷണല്‍ എംപ്ലോയ്മന്റ് ഓഫിസര്‍ അറിയിച്ചു.
പഠനമുറി പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ 21-22 വര്‍ഷത്തെ പഠനമുറി പദ്ധതിയിലേക്ക് മുക്കം മുനിസിപ്പാലിറ്റിയിലെ എട്ട് മുതല്‍ 12 ാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ളവരും വീടിന്റെ വിസ്തീര്‍ണം 800 സ്‌ക്വയര്‍ ഫീറ്റില്‍ അധികരിക്കാത്തവരുമായ പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷ ഫോമിന്റെ മാതൃക കുന്നമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30. ഫോണ്‍: 8075296057.
ട്രസ്റ്റി നിയമനം
മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ഓര്‍ക്കാട്ടേരി കാര്‍ത്തികപ്പളളി ദൂര്‍ഗ്ഗാഭഗവതി ക്ഷേത്രത്തിലേയും ചോറോട് വൈക്കിലശ്ശേരി പരദേവത ക്ഷേത്രത്തിലേയും പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സെപ്തംബര്‍ 27 ന് വൈകീട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. വെബ്സൈറ്റ് : www.malabardevaswom.kerala.gov.in
ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്‌സുകള്‍
ടൂറിസം വകുപ്പിന് കീഴിലെ കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ഒന്നരവര്‍ഷത്തെ തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്റ് കണ്‍ഫെക്ഷണറി ഡിപ്ലോമ കോഴ്സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25 വയസ്സ്. എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് സീറ്റ് സംവരണവും വയസ്സിളവുമുണ്ട്. താല്പര്യമുളളവര്‍ കോഴിക്കോട് വരക്കല്‍ ബീച്ചിനടുത്തുളള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 9447994245.
തേക്കിന്‍ തൈകള്‍ വില്‍പ്പനക്ക്
കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ തയ്യാറാക്കിയ മികച്ചയിനം തേക്കിന്‍ തൈകള്‍ വില്‍പ്പനയ്ക്ക്. പ്ലാസ്റ്റിക് കൂടകള്‍ക്ക് പകരം ചകിരിനാരില്‍ നിര്‍മ്മിച്ച കൂടകളിലാണ് തൈകള്‍ ഉല്‍പ്പാദിപ്പിച്ചിരിക്കുന്നത്. തൈക്ക് 27 രൂപ നിരക്കില്‍ മാത്തോട്ടം വനശ്രീ കോംപ്ലക്‌സിലെ ജില്ലാ സ്ഥിരം നഴ്‌സറിയിലും തിരുവണ്ണൂര്‍ നഴ്‌സറിയിലും ലഭ്യമാണ്. ആവശ്യമുള്ളവര്‍ ബന്ധപ്പെടേണ്ട വിലാസം- സോഷ്യല്‍ ഫോറസ്ട്രി കോഴിക്കോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസ്, ഫോണ്‍: 8547603816, 8547603817, 0495 2416900, സോഷ്യല്‍ ഫോറസ്ട്രി കൊയിലാണ്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസ്, ഫോണ്‍: 8547603822, 8547603821, 8547603820.
കരുതല്‍ കാലത്തെ കൃഷി : ഓണ്‍ലൈന്‍ പരിശീലനം ഇന്ന്
വേങ്ങേരിയിലുള്ള കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രവും വേങ്ങേരി കര്‍ഷക പരിശീലന കേന്ദ്രവും സംയുക്തമായി കോഴിക്കോട് ജില്ലയിലെ കര്‍ഷകര്‍ക്കായി ഇന്ന് (സെപ്റ്റംബര്‍ 17) 11 മണിക്ക് ‘തെങ്ങ്-മഴക്കാല പരിചരണം, രോഗ കീട നിയന്ത്രണം’എന്ന വിഷയത്തില്‍ പ്രത്യേക ഓണ്‍ലൈന്‍ പരിശീലനം നല്‍കും. കാര്‍ഷിക സര്‍വകലാശാല പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ. യാമിനി വര്‍മ്മ ക്ലാസ് നയിക്കും. ക്ലാസ്സില്‍ പങ്കെടുക്കാനുള്ള ലിങ്ക്: https://meet.google.com/kgc-edkh-qpd
കെല്‍ട്രോണില്‍ ഫയര്‍ ആന്റ് സേഫ്റ്റി ഡിപ്ലോമ
കെല്‍ട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലെ നോളജ് സെന്ററില്‍ ഫയര്‍ ആന്റ സേഫ്റ്റി പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സ് പഠിക്കാന്‍ അവസരം. കെല്‍ട്രോണിന്റെ സര്‍ട്ടിഫിക്കറ്റും മികച്ച പഠന പരിശീലനവും ഉറപ്പാക്കുന്ന ഒരു വര്‍ഷം കാലാവധിയുള്ള കോഴ്സിലേക്ക് എസ് എസ് എല്‍ സി യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9526871584
സൈക്കോളജി അപ്രന്റീസ് : അഭിമുഖം 23 ന്
മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ 2021-22 അക്കാദമിക വര്‍ഷത്തേക്ക് സൈക്കോളജി അപ്രന്റീസിനെ താല്‍ക്കാലികമായി നിയമിക്കുന്നതിന് സെപ്തംബര്‍ 23ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് അവയുടെ പകര്‍പ്പ് എന്നിവ സഹിതം പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9539596905
മുട്ട അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നു
ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്മെന്റ് ചെറുകിട സംരഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന മുട്ട അധിഷ്ഠിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്നതിന് സെപ്റ്റംബര്‍ 28ന് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. രജിസ്ട്രേഷന് www.kied.info വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍- 7403180193, 7012376994.