Local News

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതി അനുവദിച്ചു;-ലിന്റോ ജോസഫ് എം എൽ എ

കേരവികസനത്തിനായി സംസ്ഥാന സർക്കാർ കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള കേരഗ്രാമം പദ്ധതിക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന് അനുമതി.തെങ്ങ് കൃഷിയുടെ അഭിവൃദ്ധിക്കായി സംയോജിത പരിചരണമുറകൾ,ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ,ജൈവവള ഉൽപാദനം,തെങ്ങ് കയറ്റയന്ത്രങ്ങളുടെ വിതരണം, എന്നീ സഹായ പദ്ധതികളും സംയോജിത പരിചരണ മുറകളുടെ ഭാഗമായി തടംതുറക്കൽ,കള നിയന്ത്രണം,പുതയിടീൽ,തൊണ്ട് കുഴിച്ചിടൽ,മണ്ണ് പരിപോഷണ വസ്തുക്കൾ,ജൈവ രാസ വളങ്ങൾ,ജീവാണു വളങ്ങൾ എന്നിവയുടെ പ്രയോഗം,പ്രായാധിക്യം വന്ന തെങ്ങുകൾ മുറിച്ചു മാറ്റി മേൽത്തരം തെങ്ങിൻതൈകൾ വച്ചു പിടിപ്പിക്കൽ,ഇടവിള കൃഷി തുടങ്ങിയ പദ്ധതികളുമാണ് കേരഗ്രാമം പദ്ധതിയിലുള്ളത്.250 ഹെക്ടർ വിസ്ത്ൃതിയിൽ തെങ്ങ് കൃഷിയുള്ള തുടർച്ചയായ പ്രദേശമാണ് കേരഗ്രാമമായി കണക്കാക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!