Trending

മുഖ്യമന്ത്രിയ്ക്ക് കെ. സുരേന്ദ്രന്റെ മറുപടി സമനില തെറ്റിയവനാണ് മറ്റുള്ളവർക്ക് സമനില തെറ്റിയെന്ന് തോന്നുക

മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി കെ. സുരേന്ദ്രൻ രം​ഗത്ത്. മാനസിക നില തെറ്റിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ മറുപടിയുമായി സമനില തെറ്റിയവനാണ് മറ്റുള്ളവർക്ക് സമനില തെറ്റിയെന്ന് തോന്നുകയെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.

കളളു കുടിച്ച കുരങ്ങനെ തേളു കുത്തി‌യ അവസ്ഥയാണ് മുഖ്യമന്ത്രിയുടെതെന്നും കെ. സുരേന്ദ്രൻ പരിഹസിച്ചു.ആര്‍ക്കാണ് സമനില തെറ്റിയതെന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കണ്ട എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയെ ഭയം വേട്ടയാടുന്നു. സ്വന്തം നിഴലിനോടു പോലും മുഖ്യമന്ത്രിക്ക് ഭയമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായ ചോദ്യങ്ങൾക്ക് രാഷ്ട്രീയമായ മറുപടിയാണ് വേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!