കുന്ദമംഗലം: പുതിയ ബസ്സ് സ്റ്റാൻഡിനു മുൻ വശത്ത് കാർ ബൈക്കിലിടിച്ച് അപകടം. ബൈക്ക് യാത്രികന് പരിക്ക്. കുന്ദമംഗലം പോലീസ് സംഭവ സ്ഥലത്തെത്തി. റോഡിൽ സ്ഥിതി ചെയ്യുന്ന വലിയ കുഴിയാണ് അപകടത്തിന് കാരണമായത്. പരിക്ക് പറ്റിയ യാത്രികനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പെട്ടെന്ന് ശ്രദ്ധയിൽപെടാതെ പോയ കുഴി വെട്ടിച്ച് പോകാൻ ശ്രമിക്കവെയാണ് ബൈക്കിൽ കാർ വന്നിടിച്ച് അപകടമുണ്ടായത്.
നേരത്തെയും റോഡിലെ ഈ ഗർത്തം വലിയ രീതിയിലുള്ള അപകടം സൃഷ്ടിക്കുന്നതായി നാട്ടുകാർ പരാതിപെട്ടിട്ടും അതകൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായിരുന്നില്ല. ഇക്കാര്യം ഉന്നയിച്ച് കുന്ദമംഗലം ന്യൂസ് ഡോട് കോം തന്നെ നേരത്തെ നിരവധി തവണ വാർത്ത നൽകിയിരുന്നു. യാതൊരു നടപടിയുമില്ലാത്ത സാഹചര്യത്തിൽ വീണ്ടും അപകടങ്ങൾ ഉണ്ടാവാൻ സാധ്യത നില നിൽക്കുകയാണ്