Local

തകര്‍ന്നു പോയ വീട്ടില്‍ നിന്നും കെയര്‍ഹോമിന്റെ കരുതലിലേക്ക് കല്യാണിയും കുടുംബവും

തകര്‍ന്ന് പോയ വീടിന് പകരം പുതിയ വീട് ലഭിച്ചതോടെ ജീവിതം തിരികെ കിട്ടിയെന്ന്  നിറഞ്ഞ സന്തോഷത്തോടെ ചുടലക്കണ്ടിയില്‍ കല്ല്യാണിയമ്മ പറയുന്നു.  മഴയില്‍ തകര്‍ന്ന വീട്ടില്‍ നിന്നും സഹകരണ വകുപ്പിന്റെ കെയര്‍ഹോമിന്റെ തണലിലേക്ക് ചേക്കേറിയതാണ് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചുടലക്കണ്ടിയില്‍ കല്യാണി അമ്മയും കുടുംബവും. 
കഴിഞ്ഞ പ്രളയത്തിലാണ് കല്ല്യാണി അമ്മയുടെ ഷീറ്റ് കൊണ്ട് മറച്ച വീട് മഴയില്‍ തകര്‍ന്നത്. താല്‍കാലിക ഷെഡ്ഡിന്റെ അരക്ഷിതത്വത്തില്‍ നിന്നും മുഴുവന്‍ സൗകര്യങ്ങളുള്ള കെയര്‍ ഹോം പദ്ധതിയില്‍ നിര്‍മ്മിച്ച പുതിയ വീടിന്റെ സുരക്ഷിതത്വത്തിലേക്ക് ഈ വര്‍ഷം മാര്‍ച്ചിലാണ് ഇവര്‍ താമസം മാറിയത്. രണ്ട് കിടപ്പുമുറികളും ഹാളും ശുചിമുറിയും വരാന്തയുമുള്ള 620 സ്‌ക്വയര്‍ഫീറ്റ് വീട് 6 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ സഹായവും ബാക്കി ഒരു ലക്ഷം കാരശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെതുമാണ്. 
സര്‍ക്കാരും ബാങ്കും ജനകീയ പങ്കാളിത്തത്തോടെയാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. യു.എല്‍.സി.സി.എസിന്റെ സാങ്കേതിക സഹായവും നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഉണ്ടിയിരുന്നു. അന്ധനായ മരുമകന്റെ വരുമാനത്തിലാണ് കല്ല്യാണിയും മകളും രണ്ട് പേരക്കുട്ടികളും ജീവിക്കുന്നത്. തെരുവുകളില്‍ പാട്ടുപാടി ലഭിക്കുന്ന വരുമാനത്തില്‍ നിന്നും പുതിയ വീട് നിര്‍മ്മിക്കുക എന്ന സ്വപ്നം ഈ കുടുംബത്തിന് വിദൂരമായ സ്വപ്നമായിരുന്നു. ഈ സ്വപ്നത്തിനാണ് സര്‍ക്കാരും കാരശ്ശേരി സര്‍വ്വീസ് സഹകരണബാങ്കും ചേര്‍ന്ന് അടിത്തറയും ചുമരും മേല്‍ക്കൂരയും ഒരുക്കിയത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!