National News

പറക്കാൻ ചിലവേറാൻ സാധ്യത,വിമാന യാത്രാനിരക്കുകൾ കുത്തനെ കൂടും വർധനയ്ക്കൊരുങ്ങി കമ്പനികൾ

രാജ്യത്തെ വിമാന യാത്രാ നിരക്കുകൾ വർധിപ്പിക്കാനൊരുങ്ങി വിമാന കമ്പനികൾ. വിമാന ഇന്ധനത്തിന് എണ്ണക്കമ്പനികൾ വില വർധിപ്പിച്ചതോടെ ടിക്കറ്റ് നിരക്ക് ഉയർത്താനുള്ള ആലോചനയിലാണു വിമാനക്കമ്പനികൾ എന്നാണു റിപ്പോർട്ട്.2021 ജൂൺ മുതൽ ഏവിയേഷൻ ഫ്യൂവൽ വിലയിൽ ഉണ്ടായിട്ടുള്ളത് 120 ശതമാനത്തിന്റെ വർധനവാണ്. വരും ദിവസങ്ങളിൽ വിമാന ടിക്കറ്റ് നിരക്കിൽ പ്രതീക്ഷിക്കുന്നത് ഏറ്റവും ചുരുങ്ങിയത് 10 -15 %-ന്റെ വർധനവാണ്.വിമാന ഇന്ധനമായ എടിഎഫിന്റെ (ഏവിയേഷൻ ടർബൈൻ ഫ്യുവൽ) വിലയിൽ 16.3 ശതമാനം വർധന വരുത്തിയതോടെ 1000 ലീറ്ററിന്റെ വില 1.41 ലക്ഷം രൂപയായി. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ വിലയാണിത്.ഈ വിലയിൽ കമ്പനിക്കു മുന്നോട്ടു പോകാനാവില്ല. ടിക്കറ്റ് നിരക്കിൽ കുറഞ്ഞത് 10–15 ശതമാനം വർധന ആവശ്യമാണ്’– സ്പൈ‌സ്‍ജെറ്റ് സിഎംഡി അജയ് സിങ് ദേശീയ മാധ്യമത്തോടു പറഞ്ഞു.ഡൽഹിയിൽ ഒരു കിലോ ലിറ്റർ വിമാന ഇന്ധനത്തിന് 1,41,232.87 രൂപയാണ് വില. കൊൽക്കത്തയിൽ 1,46,322.23 രൂപ. മുംബൈ- 1,40,092.74 രൂപ, ചെന്നൈ- 1,46,215.85 രൂപ.

മാർച്ച് അവസാനത്തോടെയാണ് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് വിമാന സർവീസുകൾ പുനരാരംഭിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് 2020 മാർച്ച് 23 ന് നിർത്തിവെച്ച് അന്താരാഷ്ട്ര വിമാന സർവീസുകളാണ് ഇന്ന് പുനരാരംഭിച്ചത്. വിമാനത്താവളങ്ങളിലും വിമാനങ്ങളിലും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളോടെ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിച്ചാണ് സർവീസുകൾ ആരംഭിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!