Trending

മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാറുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു;പ്രദേശത്ത് ആനകളുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ

മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാറുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. മാട്ടുപ്പെട്ടി ഫാക്ടറിക്ക് സമീപം അല്‍പം മുമ്പാണ് ആക്രമണം ഉണ്ടായത്. പ്രദേശത്ത് കാട്ടാനക്കൂട്ടം ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്. വഴിയരികിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകാർക്കാണ് കേടുപാടുകൾ സംഭവിച്ചത്. കാറിന്റെ മുകൾ ഭാഗവും സൈഡിലെ ഗ്ലാസുകളും പൊട്ടിച്ചു.വനവകുപ്പ് സംഘം പ്രദേശത്ത് എത്തി. ആനയെ തുരത്തനുള്ള നടപടികൾ ആരംഭിച്ചുവെന്ന് വനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് ആനകളുടെ ശല്യം രൂക്ഷമെന്ന് പ്രദേശവാസികൾ അറിയിച്ചു. അവധി ദിവസമായതിനാൽ ഒട്ടേറെ വിനോദ സഞ്ചാരികൾ മൂന്നാറിൽ എത്തുന്നുണ്ട്. ആനയെ തുരത്താൻ വേണ്ട നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!