കൊച്ചി: രാഷ്ട്രപതി ദ്രൗപദി മുർമു മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനായി കൊച്ചിയിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടി വി പി ജോയ്, ഡിജിപി അനില്‍കാന്ത്, തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
കൊച്ചിയിലെ ഐഎൻഎസ് വിക്രാന്ത് സന്ദർശത്തിനു ശേഷം ഐഎൻഎസിലെ ദ്രോണാചാര്യയിലെ പരിപാടിയിലും, കൊല്ലത്തെ അമൃതാനന്ദമയീ മഠത്തിലെ ചടങ്ങിലും രാഷ്ട്രപതി പങ്കെടുക്കും. കുടുംബശ്രീയുടെ രജത ജൂബിലി രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. രാഷ്ട്രപതിയായി ചുമതലയെടുത്ത ശേഷം ദ്രൗപദി മുർമുവിന്റെ ആദ്യ കേരളം സന്ദർശനമാണിത്.